ര​ഞ്ജി ട്രോ​ഫി: കേ​ര​ള-​സൗ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള-​സൗ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ൽ. സൗ​രാ​ഷ്ട്ര ഉ​യ​ർ​ത്തി‍​യ 330 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കേ​ര​ള​ത്തി​ന് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചെ​ങ്കി​ലും ഫ​സ്റ്റ് ഇ​ന്നിം​ഗ്‌​സ് ലീ​ഡി​ന്റെ പി​ന്‍​ബ​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന് മൂ​ന്ന് പോ​യി​ന്‍റ് ല​ഭി​ച്ചു.

മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 160 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ സൗ​രാ​ഷ്ട്ര ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 402 റ​ൺ​സെ​ടു​ത്ത് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 233 റ​ൺ​സാ​ണ് കേ​ര​ളം എ​ടു​ത്ത​ത്.

അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 351 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര എ​ട്ടോ​വ​ര്‍ മാ​ത്ര​മാ​ണ് ബാ​റ്റ് ചെ​യ്ത​ത്. അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട പ്രേ​ര​ക് മ​ങ്കാ​ദി​നെ (52) എം.​ഡി. നി​ധീ​ഷ് ബൗ​ള്‍​ഡാ​ക്കി​യ​തോ​ടെ ആ​റി​ന് 366 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

പി​ന്നാ​ലെ ധ​ര്‍​മേ​ന്ദ്ര ജ​ഡേ​ജ​യെ(10) എ​ന്‍.​പി. ബേ​സി​ല്‍ പു​റ​ത്താ​ക്കി. സ്കോ​ർ 378 റ​ൺ​സി​ൽ നി​ല്ക്കെ അ​ന്‍​ഷ് ഗോ​സാ​യി​യെ കൂ​ടി പു​റ​ത്താ​ക്കി​യ എം.​ഡി. നി​ധീ​ഷ് മ​ത്സ​ര​ത്തി​ല്‍ 10 വി​ക്ക​റ്റ് നേ​ട്ടം തി​ക​ച്ചു. 11 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ന്‍ ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ടും 12 റ​ണ്‍​സു​മാ​യി യു​വ​രാ​ജ് സിം​ഗ് ഡോ​ഡി​യ​യും പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ എ​ന്‍.​പി. ബേ​സി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന് വേ​ണ്ടി വ​രു​ൺ ന‍​യ​നാ​ർ 66 റ​ൺ​സെ​ടു​ത്തു. അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ 42 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും 16 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യു​ടെ​യും 19 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പി. ​നാ​യ​രു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ർ ആ​ക​ര്‍​ഷ് പ​രി​ക്കേ​റ്റ് മ​ട​ങ്ങി.

Related posts

Leave a Comment