പ്രോ​ജ​ക്ട് ചീ​റ്റ​… ബോട്സ്വാനയിൽനിന്ന് ചീറ്റകൾ ഇന്ത്യയിലെത്തും

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്വാ​ന​യി​ൽ​നി​ന്ന് എ​ട്ട് ചീ​റ്റ​ക​ളെ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യും. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ബോ​ട്സ്വാ​ന സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് മു​ർ​മു ബോ​ട്സ്വാ​ന​യി​ലെ​ത്തി​യ​ത്. ബോ​ട്സ്വാ​ന സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി​യാ​ണ് ദ്രൗ​പ​ദി മു​ർ​മു.

ചീ​റ്റ​ക​ളെ ഇ​ന്ത്യ ന​ന്നാ​യി പ​രി​പാ​ലി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡു​മ ഗി​ഡി​യോ​ൺ ബോ​കോ​യ്ക്ക് ന​ന്ദി അ​ർ​പ്പി​ക്ക​വേ രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു. മൊ​കൊ​ളോ​ഡി സം​ര​ക്ഷി​ത വ​ന​ത്തി​ലെ ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് എ​ട്ടു ചീ​റ്റ​ക​ളെ ഇ​റ​ക്കി​വി​ട്ട് പ്ര​തീ​കാ​ത്മ​ക​മാ​യി ഇ​വ​യെ കൈ​മാ​റ്റം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ര​ണ്ട് രാ​ഷ്‌​ട്ര​മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ക്കും.

പ്രോ​ജ​ക്ട് ചീ​റ്റ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. 2022ൽ ​ന​മീ​ബി​യ​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത എ​ട്ട് ചീ​റ്റ​ക​ളെ മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റ​ക്കി​വി​ട്ടി​രു​ന്നു. 2023ൽ ​പ​ന്ത്ര​ണ്ട് എ​ണ്ണ​ത്തെ​ക്കൂ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ കൊ​ണ്ടു​വ​രി​ക​യു​ണ്ടാ​യി.

Related posts

Leave a Comment