വൈ​ക്ക​ത്ത​ഷ്ട​മി​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ;  ഇ​ത്ത​വ​ണ അ​ഷ്ട​മി ശ​ബ​രി​മ​ല മ​ണ്ഡ​ല​ക്കാ​ല​ത്ത്

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​നു ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ത്തേ​ണ്ട ക്ര​മീക​ര​ണ​ങ്ങ​ള്‍ ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നെത്തു​ന്ന ഭ​ക്ത​ര്‍​ക്ക് വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും ദ​ര്‍​ശ​ന​ത്തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല മ​ണ്ഡ​ല​ക്കാ​ല​ത്താ​ണ് ഇ​ക്കു​റി അ​ഷ്ട​മി ഉ​ത്സ​വം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​ഷ്ട​മി​ ഉത്സ​വ​ത്തി​ന് പ​തി​വ് രീ​തി​യി​ല്‍ താ​ത്കാ​ലി​ക അ​ല​ങ്കാ​രപ്പ​ന്ത​ലും നാ​ല​മ്പ​ല​ത്തി​ന​ക​ത്ത് വി​രി​പ്പ​ന്ത​ലും ബാ​രി​ക്കേഡു​ക​ളും ഒ​രു​ക്കും. 35,000 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ന്ത​ലി​ന്‍റെ​യും 6,000 അ​ടി​യി​ല്‍ ഒ​രു​ക്കു​ന്ന ബാ​രി​ക്കേഡിന്‍റെ‍യും പ​ണി​ക​ള്‍ 25ന​കം പൂ​ര്‍​ത്തി​യാ​കും. ക്ഷേ​ത്ര​ത്തി​ലെ പ്രാ​ത​ല്‍പ്പു​ര, പ​ത്താ​യ​പ്പു​ര, കൃ​ഷ്ണ​ന്‍​കോ​വി​ല്‍, ത​ന്ത്രിമ​ഠം, ക്യാ​മ്പ് ഷെ​ഡ്, ഭ​ജ​ന​മ​ഠം എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

നി​ല​വി​ലു​ള്ള 34 സി​സി​ടി​വി കാ​മ​റ​ക​ള്‍​ക്കു പു​റ​മെ ആ​റു കാ​മ​റ​ക​ളും സ്ഥാ​പി​ക്കും. ഹൈ​മാ​റ്റ്സ് ലൈ​റ്റു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കും. നി​ല​വി​ലു​ള്ള ശു​ചി മു​റി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തോ​ടൊ​പ്പം കൂ​ടു​ലാ​യി കി​ഴ​ക്കേ​ന​ട​യി​ല്‍ 15 ബ​യോ​ടോ​യ്‌ലെറ്റു​ക​ള്‍ സ്ഥാ​പി​ക്കും.

എ​ഴു​ന്ന​ള്ള​ത്തി​ന് ദേ​വ​സ്വം ആ​ന​ക​ള്‍ ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ മ​റ്റ് ആ​ന​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് ഡി​സം​ബ​ര്‍ ഒ​ന്നി​ന് കൊ​ടി​യേ​റും.ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ത്ത​ഷ്ട​മി ഡി​സം​ബ​ര്‍ 12ന് ആണ്. 13ന് ​ന​ട​ക്കു​ന്ന ആ​റാ​ട്ടോ​ടെ ഉത്സവം സ​മാ​പിക്കും.

വൈ​ക്കം ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡം​ഗം പി.​ഡി.​ സ​ന്തോ​ഷ്കു​മാ​ര്‍, ക​മ്മീ​ഷ​ണ​ര്‍ ബി. ​സു​നി​ല്‍​കു​മാ​ര്‍, ദേ​വ​സ്വം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. ​ശ്രീ​ധ​ര​ശ​ര്‍​മ, അ​സി​. എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീയ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment