ടി​ടി​ഇ​യ്ക്കും യാ​ത്ര​ക്കാ​ർ​ക്കും നേ​രെ അ​സ​ഭ്യ വ​ർ​ഷം; കൊ​ല്ലം സ്വ​ദേ​ശി റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​യി​ൽ


കോ​ട്ട​യം: ടി​ടി​ഇ​യെ​യും യാ​ത്ര​ക്കാ​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞ യുവാവ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (33)യാണ് കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ് എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ല്‍ ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത യുവാവിനെ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ടി​ടി​ഇ​യെ​യും മറ്റു യാ​ത്ര​ക്കാ​രെ​യു​മാ​ണ് ഇ​യാ​ള്‍ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് യുവാവ് കേ​ര​ള എ​ക്സ്പ്ര​സി​ല്‍ ക​യ​റി​യ​ത്. പരിശോധന യ്ക്കെത്തിയ ടി​ടി​ഇ​യു​മാ​യി യുവാവ് ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ടു​ക​യും അ​സ​ഭ്യ​വ​ര്‍ഷം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ടി​ടി​ഇ വി​വ​രം റെ​യി​ല്‍വേ സം​ര​ക്ഷ​ണ സേ​ന​യെ​യും റെ​യി​ല്‍വേ പോ​ലീ​സിലും അ​റി​യി​ച്ചു. ഈ ​സ​മ​യം ട്രെ​യി​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തിയിരുന്നു. പ​ട്രോ​ളിം​ഗി​നാ​യി ചെ​ങ്ങ​ന്നൂ​രി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ് എ​സ്‌​എ​ച്ച്ഒ​യും സം​ഘ​വും റെ​യി​ല്‍വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ യുവാവിനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട്ട​യ​ത്തെ​ത്തി​ച്ചു വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടയച്ചു.

Related posts

Leave a Comment