അമേരിക്കയിലെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില്‍ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില്‍ മലയാളി വിദ്യാര്‍ഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്‍ജിനീയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല്‍ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.

