മ​ല​യാ​ളി പൊ​ളി​യ​ല്ലേ… നാ​സ​യി​ല്‍ മി​ക​വ​റി​യി​ച്ചു മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി

അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ എ​യ്‌​റോ​നോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ (നാ​സ) ക്ഷ​ണ​പ്ര​കാ​രം സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി.

അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സെ​ന്റ് പാ​ട്രി​ക്‌​സ് അ​ക്കാ​ദ​മി​യി​ലെ 11ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി യെ​ല്ലി​സ് അ​രീ​ക്ക​ലി​നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

നാ​സ​യു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും വി​മാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് ഡി​സൈ​നി​നെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു യെ​ല്ലി​സ് പ​റ​ഞ്ഞു.

സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. അ​ങ്ക​മാ​ലി അ​രീ​ക്ക​ല്‍ നൈ​റ്റോ​യു​ടെ​യും സ്മി​ഷ​യു​ടെ​യും മ​ക​ളാ​ണ്.

Related posts

Leave a Comment