ഗോ​ഹ​ട്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. 489 റ​ൺ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ സെ​നു​ര​ൻ മു​ത്തു​സ്വാ​മി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മാ​ർ​ക്കോ യാ​ൻ​സ​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​ന്‍റെ​യും കൈ​ൽ വെ​രെ​യ്ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സെ​നു​ര​ൻ മു​ത്തു​സ്വാ​മി 109 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​റാ​യി. മാ​ർ​ക്കോ യാ​ൻ​സ​ൻ 93 റ​ൺ​സെ​ടു​ത്തു. സ്റ്റ​ബ്സ് 49 റ​ൺ​സും വെ​രെ​യ്ൻ 45 റ​ൺ​സും സ്കോ​ർ ചെ​യ്തു. 41 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ടെം​ബ ബാ​വു​മ​യും തി​ള​ങ്ങി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related posts

Leave a Comment