ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 489 റൺസാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ എടുത്തത്.
സെഞ്ചുറി നേടിയ സെനുരൻ മുത്തുസ്വാമിയുടെയും അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും കൈൽ വെരെയ്ന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
സെനുരൻ മുത്തുസ്വാമി 109 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. മാർക്കോ യാൻസൻ 93 റൺസെടുത്തു. സ്റ്റബ്സ് 49 റൺസും വെരെയ്ൻ 45 റൺസും സ്കോർ ചെയ്തു. 41 റൺസെടുത്ത നായകൻ ടെംബ ബാവുമയും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

