തി​ര​ക്കി​നി​ട​യി​ല്‍ കൂ​ട്ടം തെ​റ്റി​പ്പോ​യാ​ല്‍ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താം: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക​രു​ത​ലാ​യി പോ​ലീ​സി​ന്‍റെ ആം ​ബാ​ന്‍​ഡ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക​രു​ത​ലാ​യി പോ​ലീ​സി​ന്റെ ആം ​ബാ​ന്‍​ഡ്. പ​ത്തു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടെ​യും കൈ​യി​ല്‍ കു​ട്ടി​യു​ടെ പേ​രും കൂ​ടെ​യു​ള്ള മു​തി​ര്‍​ന്ന ആ​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ന്‍​ഡ് കെ​ട്ടി​യാ​ണ് പ​മ്പ​യി​ല്‍ നി​ന്ന് വി​ടു​ന്ന​ത്. കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ക്യു​ആ​ര്‍ കോ​ഡും ബാ​ന്‍​ഡി​ലു​ണ്ട്.

തി​ര​ക്കി​നി​ട​യി​ല്‍ കൂ​ട്ടം തെ​റ്റി​പ്പോ​യാ​ല്‍ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​തു പോ​ലീ​സി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. കൂ​ട്ടം തെ​റ്റി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ മ​റ്റ് സ്വാ​മി​മാ​ര്‍​ക്കും കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും. മ​ല ക​യ​റി തി​രി​കെ വാ​ഹ​ന​ത്തി​ല്‍ ക​യ​റു​ന്ന​തു​വ​രെ കൈ​യി​ലെ ഈ ​തി​രി​ച്ച​റി​യ​ല്‍ ബാ​ന്‍​ഡ് ക​ള​യാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment