തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായി വിമതശല്യം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നാണ്. വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള ഞെട്ടോട്ടത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍. നാല് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് വിമതശല്യം. യുഡിഎഫിന് രണ്ട് വാര്‍ഡുകളിലും വിമതര്‍ രംഗത്തുണ്ട്.
എല്‍ഡിഎഫിന് ഭീഷണിയായി വിമതരായി മത്സരരംഗത്തുള്ളത് ചെമ്പഴന്തി വാര്‍ഡില്‍ ആനി അശോകനും കാച്ചാണിയില്‍ ഞെട്ടയം സതീഷും വാഴോട്ടുകോണത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി.മോഹനനും ഉള്ളൂരില്‍ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠനുമാണ്..
യുഡിഎഫ് ഘടകകക്ഷികള്‍ക്ക് കൊടുത്തിരിക്കുന്ന രണ്ട് സീറ്റുകളിലാണ് വിമതര്‍ രംഗത്തുള്ളത്.
പുഞ്ചക്കരി വാര്‍ഡ് ആര്‍എസ്പിക്കാണ് യുഡിഎഫ് നല്‍കിയത്. എന്നാല്‍ അവിടെ മുന്‍ കൗണ്‍സിലറാണ് വിമതയായി മത്സരിക്കുന്നത്. പൗണ്ട് കടവ് വാര്‍ഡ് സീറ്റാണ് ലീഗിന് നല്‍കിയരിക്കുന്നത്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസാണ് വിമതശല്യം ഉയര്‍ത്തി മത്സരരംഗത്തുള്ളത്. വിമതരായി മത്സരരംഗത്തുള്ളവരെ അനുനയിപ്പിക്കാന്‍ മുന്നണി നേതാക്കള്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും പിന്മാറാത്ത നിലപാടിലാണ്.
ഇന്ന് വൈകുന്നേരത്തിന് മുന്‍പ് വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. അതേ സമയം വിമതര്‍ മത്സരരംഗത്തുള്ളത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

