മാന്നാർ: കുളിമുറിയിൽ വഴുതി വീണ് കാലിനു പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കൽ, പരുമല ആശുപത്രി സിഇഒ ഫാ.എം.സി, പൗലോസ്, മാന്നാർ ടൗൺ എൽഡിഎഫ് സ്ഥാനാർഥി സുരയ്യ ബഷീർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
അദ്ദേഹത്തെ പരിശോധിക്കുന്ന ഡോ. മാത്യു വർഗീസിനോടും ജി. സുധാകരന്റെ പത്നിയോടും വിവരങ്ങൾ തിരക്കി പതിനഞ്ചു മിനിറ്റോളം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന് കാലിനു പരിക്കേറ്റത്. പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ കാലിന് ഓപ്പറേഷൻ നടത്തിയ ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം.
തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ടുമാസം പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.

