പോ​ലീ​സി​ന്‍റെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ; യാ​ത്ര​യ്ക്കി​ടെ ന​ഷ്ടപ്പെ​ട്ട സ്വ​ർ​ണം ക​ണ്ടെ​ത്തി ഉ​ട​മ​യ്‌​ക്കു കൈ​മാ​റി

തൃ​പ്പൂ​ണി​ത്തു​റ: യാ​ത്ര​യ്ക്കി​ടെ ന​ഷ്ട്ട​പ്പെ​ട്ട സ്വ​ർ​ണം ഹി​ൽ​പാ​ല​സ് പോ​ലീ​സി​ന്‍റെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സ്വ​ർ​ണ പ​ണി​ക്കാ​ര​നാ​യ ഉ​ട​മ​യ്‌​ക്കു ല​ഭി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നു പി​റ​വ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​യ്ക്കി​ടെ​യാ​ണ് മു​ള​ന്തു​രു​ത്തി ഇ​ഞ്ചി​മ​ല തൊ​ട്ടി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ (50) അ​ഞ്ചു പ​വ​ൻ സ്വ​ർ​ണം അ​ട​ങ്ങി​യ പ​ഴ്സ് ബ​സി​ൽ ന​ഷ്ട​പ്പെ​ട്ട​ത്.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി​റ​വം ഡി​പ്പോ​യു​മാ​യി തൃ​പ്പൂ​ണി​ത്തു​റ എ​സ്ഐ കെ.​ആ​ർ. ബി​ജു ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ക​യും സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ബ​സ് പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്വ​ർ​ണം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Related posts