മുഹമ്മ: കാൻസർ രോഗികൾക്ക് കാരുണ്യത്തിന്റെ കരസ്പർശമായി മുഹമ്മ മദർ തെരേസാ ഹൈസ്കൂൾ. റേഡിയേഷന് വിധേയരായി മുടി നഷ്ടപ്പെടുന്നവർക്കുവേണ്ടിയാണ് സ്കൂളിലെ വിദ്യാർഥിനികൾ മുടിമുറിച്ച് നൽകിയത്.
കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ തയാറാക്കി നൽകുന്ന ചങ്ങനാശേരി സർഗ ക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ സെന്റർ ഭാരവാഹികൾ കുട്ടികളിൽനിന്ന് മുടി ഏറ്റുവാങ്ങി.
ആർ. ശ്രീകല, അനന്ത ലക്ഷ്മി, ആർ. റിധി, അമൃതാ ഉദയൻ, ദേവികാ കൃഷ്ണ, ഫർഹാ ഫാത്തിമ, ഗൗരി നന്ദന, അലീനാ സേവിച്ചൻ എന്നീ വിദ്യാർഥികളാണ് മുടിമുറിച്ച് നൽകിയത്.
20,000 രൂപ വിലവരുന്ന വിഗ്ഗ് സൗജന്യമായാണ് നൽക്കുന്നത്. 5000 ത്തോളം വിഗ്ഗുകൾ ഇതിനകം നൽകിയിട്ടുണ്ട്. ഫാ. സനീഷ് മാവേലിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ, സർഗ്ഗക്ഷേത്ര ഭാരവാഹികളായ ബീനാ ജോസ്, മോളമ്മ ജോൺ, റീനാ രാജു, വിൻസി ജോർജ്, ആനിയമ്മ തോമസ്, കോ- ഓർഡിനേറ്റർ ബീന എന്നിവർ പ്രസംഗിച്ചു.

