യക്ഷിയെ കാണാൻ കുട്ടിക്കൂട്ടമെത്തി

നാ​ഗ​മ്പ​ട​ത്ത് വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന “ര​ക്ത​ര​ക്ഷ​സ്’​നാ​ട​കം കാ​ണാ​ൻ സ്കൂ​ള്‍ കു​ട്ടി​ക​ള്‍ കൂ​ട്ട​ത്തോ​ടെ​യെ​ത്തി. പ്ര​ത്യേ​ക ഷോ ​ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്. പ്ര​ദ​ര്‍​ശ​നം കു​ട്ടി​ക​ളെ അ​ത്ഭു​ത​ത്തി​ന്‍റെ അ​മ്പ​ര​പ്പി​ന്‍റെ​യും മാ​യാ​ലോ​ക​ത്തേ​ക്കു കൊ​ണ്ടു​പോ​യി.

നാ​ട​ക​ത്തി​ലെ ഓ​രോ കാ​ഴ്ച​ക​ളും കു​ട്ടി​ക​ള്‍ വി​സ്മ​യ​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. എ​സ്എ​ച്ച് മൗ​ണ്ട് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ഇ​ന്ന​ലെ നാ​ട​കം കാ​ണാ​ന്‍ എ​ത്തി​യ​ത്. നാ​ട​കാ​വ​ത​ര​ണ​ത്തി​ന് ശേ​ഷം നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച ന​ടീ​ന​ട​ന്മാ​രെ​യും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ​യും നാ​ട​ക​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ് അ​ന​ന്ത​പ​ദ്മ​നാ​ഭ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തു കു​ട്ടി​ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

യ​ക്ഷി​യാ​യി അ​ഭി​ന​യി​ച്ച ജാ​ന്‍​കി വ​ന്ന​പ്പോ​ള്‍ കു​ട്ടി​ക​ള്‍ വ​ന്‍ ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ​യാ​ണ് എ​തി​രേ​റ്റ​ത്. യ​ക്ഷി​യോ​ടൊ​പ്പം സെ​ല്‍​ഫി​യും ഫോ​ട്ടോ​യും എ​ടു​ത്താ​ണ് കു​ട്ടി​ക​ള്‍ മ​ട​ങ്ങി​യ​ത്. നാ​ട​കം എ​ന്തെ​ന്ന് കു​ട്ടി​ക​ളെ അ​റി​യി​ക്കാ​നും അ​തി​ലു​ടെ വ​രും നാ​ളു​ക​ളി​ല്‍ ഈ ​ക​ല​യെ നി​ല​നി​ര്‍​ത്താ​നു​മാ​ണ് ക​ലാ​നി​ല​യ​ത്തി​ന്‍റെ ശ്ര​മം.

താ​ത്പ​ര്യ​മു​ള്ള സ്കൂ​ളു​ക​ള്‍​ക്ക് വേ​ണ്ടി ക​ലാ​നി​ല​യം രാ​വി​ലെ 10 മു​ത​ല്‍ നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ ഏ​ഴു വ​രെ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ വൈ​കു​ന്നേ​രം ആ​റി​നും ഒ​ന്‍​പ​തി​നും ര​ണ്ട് അ​വ​ത​ര​ണ​മാ​ണു​ള​ള​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട്, ആ​റ്, ഒ​മ്പ​ത് എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് അ​വ​ത​ര​ണം. ടി​ക്ക​റ്റി​ന് 8714088850 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

Related posts

Leave a Comment