ത​​ക​​ര്‍​പ്പ​​ന്‍ കേ​​ര​​ളം

ല​ക്‌​നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2025 സീ​സ​ണി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യ​ത്തോ​ടെ കേ​ര​ള​ത്തി​ന്‍റെ മി​ന്നും തു​ട​ക്കം. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 10 വി​ക്ക​റ്റി​ന് ഒ​ഡീ​ഷ​യെ കീ​ഴ​ട​ക്കി. 21 പ​ന്ത് ബാ​ക്കി​നി​ല്‍​ക്കേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം.

സെ​ഞ്ചു​റി നേ​ടി​യ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി ക്രീ​സി​ല്‍​തു​ട​ര്‍​ന്ന ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണു​മാ​ണ് കേ​ര​ള​ത്തി​നു മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്. സ്‌​കോ​ര്‍: ഒ​ഡീ​ഷ 20 ഓ​വ​റി​ല്‍ 176/7. കേ​ര​ളം 16.3 ഓ​വ​റി​ല്‍ 177/0.

ഓ​പ്പ​ണിം​ഗ് റി​ക്കാ​ര്‍​ഡ്
ഒ​ഡീ​ഷ മു​ന്നോ​ട്ടു​വ​ച്ച 177 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് കേ​ര​ളം അ​നാ​യാ​സ​മാ​ണ് എ​ത്തി​യ​ത്. 60 പ​ന്തി​ല്‍ 10 വീ​തം സി​ക്‌​സും ഫോ​റു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 121 റ​ണ്‍​സു​മാ​യും 41 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും ആ​റ് ഫോ​റു​മാ​യി സ​ഞ്ജു സാം​സ​ണും പു​റ​ത്താ​കാ​തെ നി​ന്നു. രോ​ഹ​ന്‍ 22 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യും 54 പ​ന്തി​ല്‍ സെ​ഞ്ചു​റി​യും ക​ട​ന്നു.

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് രോ​ഹ​നും സ​ഞ്ജു​വും ചേ​ര്‍​ന്ന് പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്. 2023ല്‍ ​ച​ണ്ഡി​ഗ​ഡി​ന്‍റെ മ​ന​ന്‍ വോ​റ​യും അ​ര്‍​ജു​ന്‍ ആ​സാ​ദും ചേ​ര്‍​ന്ന് ഓ​പ്പിം​ഗ് വി​ക്ക​റ്റി​ല്‍ 159 റ​ണ്‍​സ് നേ​ടി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ഒ​ഡീ​ഷ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍ ക്യാ​പ്റ്റ​ന്‍ ബി​പ്ല​വ് (41 പ​ന്തി​ല്‍ 53) സ​മ​ന്ത​ര​യാ​യി​രു​ന്നു. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് 35 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലും കെ.​എം. ആ​സി​ഫ് 24 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

Related posts

Leave a Comment