ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച: എ​സ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നാ​ളെ വ​രെ നീ​ട്ടി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​യ മു​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് ഹൈ​കോ​ട​തി നാ​ളെ വ​രെ നീ​ട്ടി. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.

സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റാ​ന്‍ 2019ല്‍ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന​താ​ണ് ജ​യ​ശ്രീ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ചെ​മ്പു​പാ​ളി​ക​ള്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ബോ​ര്‍​ഡ് തീ​രു​മാ​നം ഉ​ത്ത​ര​വാ​യി പു​റ​പ്പെ​ടു​വി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ന് കൂ​ട്ടു നി​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു​ടെ വാ​ദം. 38 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ ഒ​രു അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും വി​ധേ​യ​മാ​യി​ട്ടി​ല്ലാ​ത്ത താ​ന്‍ തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റാ​യി 2020ല്‍ ​വി​ര​മി​ച്ച ശേ​ഷം രോ​ഗാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന​താ​യും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment