പാറ്റ്ന: മുൻ മുഖ്യമന്ത്രി റാബ്രിദേവിയോട് സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന വകുപ്പ് നിർദേശം നിരാകരിച്ച് ആർജെഡി നേതൃത്വം. ആർജെഡി സ്ഥാപകൻ കൂടിയായ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും ഭാര്യ റാബ്രിദേവിയും രണ്ടുദശകമായി കൈവശം വച്ചിരിക്കുന്ന ബംഗ്ലാവ് ഒഴിയണമെന്നു കഴിഞ്ഞദിവസമാണ് ബിഹാർ കെട്ടിടനിർമാണ വകുപ്പ് ആവശ്യപ്പെട്ടത്.
പാറ്റ്ന ആനി മാർഗിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം 10 സർക്കുലർ റോഡിലാണ് ലാലുവും കുടുംബവും കൈവശംവച്ചിരിക്കുന്ന ബംഗ്ലാവ്. ഇവിടെനിന്ന് 39 ഹാർഡിംഗ് റോഡിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവിനായി നിശ്ചയിച്ചിരിക്കുന്ന വസതിയിലേക്കു മാറണമെന്നായിരുന്നു നിർദേശം.
എന്നാൽ, എന്തുവന്നാലും റാബ്രിദേവി ബംഗ്ലാവ് മാറിക്കൊടുക്കില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ മൻഗാനി ലാൽ മണ്ഡൽ വ്യക്തമാക്കുകയായിരുന്നു. ഭരണപക്ഷമായ എൻഡിഎയുടെ പ്രതികാരമാണു തീരുമാനത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. റാബ്രിദേവിയോട് മാത്രമല്ല, മകന് തേജ് പ്രതാപ് യാദവിനോടും സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നാളെ വരെ നീട്ടി

