ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ വീടിനു സമീപത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. കെ.എൻ.അനിലിന്റെ വീടിനു സമീപത്തു നിന്നുമാണ് പാന്പിനെ പിടികൂടിയത്.
രാജവെന്പാലയെ കണ്ടതോടെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരാണ് പാന്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറാമത്തെ രാജവെന്പാലയാണിത്. പിടികൂടിയ പാന്പിനെ പിന്നീട് ഉൾ വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.

