അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്കു വിറ്റ അഞ്ചുവയസുകാരിയെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുട്ടിയെ അമ്മയ്ക്കു കൈമാറി. സാന്താക്രൂസ് വക്കോളയിൽനിന്ന് അർധരാത്രിയോടെ അമ്മാവനും അമ്മായിയും ചേർന്നു ബാലികയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരും 90,000 രൂപയ്ക്ക് കുട്ടിയെ വിറ്റു. കുട്ടിയ വാങ്ങിയ ആൾ പിന്നീട്, 1,80,000 രൂപയ്ക്ക് ബാലികയെ വീണ്ടും വിറ്റു.
പരാതിയുടെ അടിസ്ഥാനത്തിൽ വക്കോള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പൻവേലിലേക്കു കടത്തിയ കുട്ടിയെ ചൊവ്വാഴ്ച മുംബൈയിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു. പിന്നീട്, കുട്ടിയെ അമ്മയ്ക്കു കൈമാറി.

