പാമ്പൻതോട്ടിലെ  ആ​ദി​വാ​സി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; മകളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു പോലീസ്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചോ​ല പാ​ന്പ​ൻ തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ദി​വാ​സി​യു​ടെ മ​ര​ണ​ം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. മ​ക​ളു​ടെ ഭ​ർ​ത്താ​വ് കു​മാ​ര​ൻ അ​റ​സ്റ്റി​ലായി. പൂ​ഞ്ചോ​ല പൊ​ണ്ട​ന്‍റെ മ​ക​ൻ വീ​ര​നാ​ണ് (65) മ​രി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വീ​ര​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് കോ​ള​നി​യി​ലെ ചാ​മി മ​ക​ൻ കു​മാ​ര​നെ (34) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കാ​ണ് സം​ഭ​വം. മ​ക​ളു​ടെ വീ​ട്ടി​ൽ പെ​യി​ന്‍റിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ വീ​ര​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​രി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ മ​ണ്ണാ​ർ​ക്കാ​ട് സി​ഐ എം.​കെ.​സ​ജീ​വ്, എ​സ്ഐ അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

വീ​ര​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടേ​യും വി​ശ​ദ​മൊ​ഴി​ക​ളെ​ടു​ത്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ര​നും മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ കോ​ള​നി​യി​ലെ ചാ​മി മ​ക​ൻ കു​മാ​ര​നും ത​മ്മി​ൽ നി​ര​ന്ത​ര വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് കൊ​ല​പാ​ത​കം തെ​ളി​യി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് കു​മാ​ര​ൻ വീ​ര​നെ മ​ദ്യ​ല​ഹ​രി​യി​ൽ തു​ണി​യി​ൽ ക​ല്ലു​കെ​ട്ടി അ​ടി​ച്ചി​രു​ന്ന​താ​യി ദൃ​സാ​ക്ഷി​ക​ൾ മൊ​ഴി ന​ല്കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും ഇ​ത്ത​ര​ത്തി​ൽ വീ​ര​ന് മ​ർ​ദ​ന​മേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ചു.

Related posts