ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്റെ സഹോദരന് ചാര്‍ലി ജേക്കബ് പ്ലാത്തോട്ടം ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു.
ഗരസഭയുടെ 29-ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. കായിക അധ്യാപകനായ ഇദ്ദേഹം, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, വോളിബോള്‍ അസോസേഷിയന് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.
നിലവില്‍ വോളിബോള്‍ ഫെഡററേഷന് ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

