കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കൃഷിക്ക് സര്‍ക്കാര്‍ നല്കുന്ന പമ്പിംഗ് സബ്സിഡി നിലച്ചിട്ട് നാലുവര്‍ഷം. നെല്‍കൃഷി സുഗമമായി നടക്കാന്‍ പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാന്‍ കോണ്‍ട്രാക്ട് എടുക്കുന്നവര്‍ക്കാണ് പമ്പിംഗ് സബ്സിഡി നല്‍കുന്നത്. പാടശേഖരത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നത്.
ഇത് ലഭിക്കാത്തതിനാല്‍ പാടശേഖരങ്ങളിലെ ചാലുതെളിക്കുക, ഡ്രൈവര്‍മാറുടെ ശമ്പളം, ഡെപ്പോസിറ്റടയ്ക്കല് തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ക്കെല്ലാം അധിക തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
പുഞ്ചകൃഷിക്ക് ഒരേക്കറിന് 1800 രൂപയും രണ്ടാംകൃഷിക്ക് 1900 രൂപയുമാണ് പമ്പിംഗ് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നത്. ചെലവ് കൂടിയെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി പമ്പിംഗ് സബ്സിഡി വര്‍ധിപ്പിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന പുഞ്ച സ്പെഷല്‍ ഓഫീസിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. തുക അനുവദിക്കുന്നതും ഇവര്‍ തന്നെയാണ്. കൃഷി, വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ വിതലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്.
പാടശേഖരത്തിന്റെ നോമിനി കോണ്‍ട്രാക്ടര്‍മാരാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. പുഞ്ച സ്പെഷല്‍ ഓഫീസില്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഫണ്ട് എത്തിയിട്ടില്ലെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

