സൂ​പ്പ​ര്‍ ഷി​ന്‍റോ: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സി​ല്‍ എം​ജി​യു​ടെ സി.​ബി. ഷി​ന്‍റോ​മോ​ന് റി​ക്കാ​ര്‍​ഡ് സ്വ​ര്‍​ണം

ജ​യ്പു​ര്‍: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സി​ല്‍ എം​ജി​യു​ടെ സി.​ബി. ഷി​ന്‍റോ​മോ​ന് റി​ക്കാ​ര്‍​ഡ് സ്വ​ര്‍​ണം. പു​രു​ഷ വി​ഭാ​ഗം 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്ക് കോ​ള​ജി​ലെ ഷി​ന്‍റോ​മോ​ന്‍ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്.ഒ​ന്നാം വ​ര്‍​ഷ എം​കോം വി​ദ്യാ​ര്‍​ഥി​യാ​യ ഷി​ന്‍റോ​മോ​ന്‍, ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

ഇ​ടു​ക്കി ശാ​ന്തി​ഗ്രാം ചെ​മ്പ​ന്‍​മാ​വി​ല്‍ ബി​ജു രാ​ജ​ന്‍റെ​യും റീ​ജ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. 14.31 സെ​ക്ക​ന്‍​ഡി​ലാ​ണ് ഷി​ന്‍റോ​മോ​ന്‍ ഹ​ര്‍​ഡി​ലു​ക​ള്‍ ക​ട​ന്നെ​ത്തി ഫി​നി​ഷിം​ഗ് ലൈ​ന്‍ തൊ​ട്ട​ത്. 2022ല്‍ ​വി. ഖോ​ഡ്‌​കെ കു​റി​ച്ച 14.40 സെ​ക്ക​ന്‍​ഡ് എ​ന്ന സ​മ​യം ഇ​തോ​ടെ തി​രു​ത്ത​പ്പെ​ട്ടു.

Related posts

Leave a Comment