സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ വെള്ളിയാഴ്ചയും ഉപയോഗിക്കാം

ktm-rupeesന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 1,000, 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കാം. വെള്ളക്കരം, വൈദ്യുതി ബില്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകള്‍ക്കാണ് പിന്‍വലിച്ച പണം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. നികുതി പിഴ അടയ്ക്കുന്നതിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. വെള്ളിയാഴ്ച കൂടി കഴിഞ്ഞാല്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയിലൂടെ മാത്രമേ പണം മാറ്റി വാങ്ങാന്‍ കഴിയൂ.

Related posts