ഞങ്ങള്‍ വിറകെടുക്കാന്‍ പോയതാണേ…! ഇതര സംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ ഒളിഞ്ഞുനോക്കി ചിത്രങ്ങള്‍ പകര്‍ത്തിയെന്നു യുവതിയുടെ പരാതി; ഹോട്ടലില്‍ കയ്യാങ്കളി

olinjunottamശുചിമുറിയില്‍ ഒളിഞ്ഞുനോക്കിയ  ഇതര സംസ്ഥാന തൊഴിലാളിയെ മഹാരാഷ്ട്ര സ്വദേശിനികള്‍ ചോദ്യം ചെയ്തതു കയ്യാങ്കളിയിലെത്തി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോലഞ്ചേരിക്കു സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. അസം സ്വദേശികളായ സഫര്‍ജുല്‍ (21), ദില്‍ദാര്‍ ഹുസൈന്‍ (21) എന്നിവര്‍ക്കെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു

മഹാരാഷ്ട്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥനും കുടുംബവും മൂന്നാര്‍ യാത്ര കഴിഞ്ഞ് എറണാകുളം റെയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്നതിനിടയിലാണ് ഹോട്ടിലെത്തിയത്. മൂത്രപ്പുരയില്‍ ഒളിഞ്ഞു നോക്കിയെന്നും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ സംഘത്തിലെ ഒരു യുവതി ചോദ്യം ചെയ്തതു. വിറക് എടുക്കാന്‍ പോയതാണെന്നു തൊഴിലാളിയും. ഒടുവില്‍ തര്‍ക്കമായി. ശബ്ദം കേട്ടു വിനോദ യാത്രാ സംഘത്തിലെ മറ്റുള്ളരും എത്തിയതോടെ കയ്യാങ്കളിയായി.

അടി കിട്ടിയെന്നു താനെ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. ചികില്‍സയ്ക്കു കാത്തു നില്‍ക്കാതെ പൊലീസില്‍ പരാതി നല്‍കിയ ശേഷം റെയില്‍വേ സ്‌റ്റേഷനിലേക്കു സംഘം യാത്ര തിരിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് ഇ മെയിലില്‍ വേണമെന്നു പറഞ്ഞാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ വിനോദയാത്രികര്‍ പോയത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മൊബൈല്‍ ഫോണില്‍ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ഫോണ്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പൊലീസ്.

Related posts