സൂക്ഷിച്ചോ ഇവര്‍ തട്ടിപ്പുകാര്‍; ബാങ്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ ചിലസംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങുന്നതായി പരാതി; സര്‍വേയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍

KTM-BANKചങ്ങനാശേരി: ബാങ്ക് അക്കൗണ്ടു കളുടെ വിവരങ്ങള്‍ തേടി ചില സംഘങ്ങള്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതായി പരാതി.  തെങ്ങണ, തുരുത്തി, ളായിക്കാട്, കുരിശുംമൂട്, ചെത്തി പ്പുഴ ഭാഗങ്ങളിലാണ് ബാങ്കുകളുടെ വിവരങ്ങള്‍ തേടി രണ്ടംഗസംഘം വീടുകളിലെത്തുന്നത്.   ബാങ്കിന്റെ പേര്,  അക്കൗണ്ട് നമ്പര്‍,  വീട്ടിലെ അംഗങ്ങള്‍ തുട ങ്ങിയവയാണ് ഇവര്‍ ശേഖരിക്കു ന്നത്.  സര്‍വേയുടെ ഭാഗമായാണ് വിവരശേഖരണമെന്നാണ് ഇവര്‍ വീടുകളിലുള്ളവരെ ധരിപ്പിക്കു ന്നത്.

എന്നാല്‍ ബാങ്ക് അക്കൗണ്ടു ള്ള ചിലര്‍ അവരുടെ ബാങ്കുകളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ഇത്തരം സര്‍വേക്ക് ആരേയും നിയോഗി ച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്.  ഇതോടെയാണ് ഈ സംഭവം തട്ടിപ്പാണെന്ന് മനസിലാ യത്.  ബാങ്കില്‍ നിന്ന് രേഖാമൂലം കത്തുവന്നാല്‍ ബാങ്കില്‍ നേരി ട്ടെത്തി മാത്രമേ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാ വൂ എന്നും ഫോണില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് യാതൊ രു വിവരങ്ങളും നല്‍കുന്നത് കബളിപ്പിക്കല്ലിന് ഇടയാക്കുമെ ന്നുമാണ് വിവിധ ബാങ്ക് അധികൃ തര്‍ അഭിപ്രായപ്പെടുന്നത്.

Related posts