സൂര്യ കടുത്ത വിജയ് ഫാന്‍?

മമ്മൂട്ടി  മോഹന്‍ലാല്‍ ആരാധക യുദ്ധം പോലെ അങ്ങ് തമിഴകത്തുമുണ്ട് ഒരു ഫാന്‍സ് യുദ്ധം. സൂപ്പര്‍താരങ്ങളായ വിജയ്, സൂര്യ ഫാന്‍സാണ് തക്കം കിട്ടുമ്പോള്‍ പരസ്പരം കുത്തുവാക്കു കളുമായി രംഗത്തെത്താറുള്ളത്. വിജയ്,  സൂര്യ ബോക്‌സ്ഓഫീസ് മത്സരങ്ങള്‍ കുറവാണെങ്കിലും ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയ യില്‍ എപ്പോഴും കൊമ്പു കോര്‍ക്കാറുണ്ട്. ഇപ്പോ ഴിതാ വിജയ് ഫാന്‍സിന് സന്തോഷിക്കാ നുള്ള വക ഒരുക്കിയിരിക്കുകയാണ് സൂര്യ.

സംഭവം വേറൊന്നുമല്ല, സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ എസ് ത്രീയുടെ തെലുങ്ക് പതിപ്പിന്റെ പ്രമോഷന്‍ ഹൈദരാബാദില്‍ വച്ച് നടന്നിരുന്നു. ചടങ്ങില്‍ സൂര്യ എത്തിയത് ഭൈരവാ എന്ന പുതിയ സിനിമയില്‍ വിജയ് ധരിച്ച അതേ നിറത്തിലും ഡിസൈനിലുമുള്ള ഷര്‍ട്ടിലാണ്.

ഭൈരവായുടെ ടീസറിലും പ്രമോഷണല്‍ ഫോട്ടോകളിലും ഈ ഷര്‍ട്ടിലുള്ള വിജയ് ഉണ്ടായിരുന്നു. ഇതോടെ സൂര്യയും ഒരു കടുത്ത വിജയ് ആരാധകന്‍ ആണെന്നാണ് ഫാന്‍സുകാ രുടെ പക്ഷം. ശത്രുത മറന്ന് ഇരു ഫാന്‍സുകള്‍ക്കും ഒന്നിക്കാ നുള്ള അവസരം സൂര്യ ഒരുക്കിയതാണെന്ന അഭിപ്രായമുയര്‍ത്തിയവരും ഉണ്ട്.

ഏതായാലും ഭൈരവാ ഷര്‍ട്ടിലെത്തിയ സൂര്യയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, പുതിയ ചിത്രത്തിന് വിജയ് ആരാധകരുടെ പിന്തുണയും ഉണ്ടാകാന്‍ സൂര്യ നടത്തിയ സൈക്കോളജിക്കല്‍ മൂവ് ആണിതെന്നും പറയുന്നവര്‍ ഉണ്ട്. വിജയ് ആരാധകരുടെ പിന്തുണ തങ്ങള്‍ ക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൂര്യാ ആരാധകര്‍. നേര്‍ക്കുനേര്‍, ഫ്രണ്ട്‌സ് എന്നീ സിനി മകളില്‍ സൂര്യയും വിജയ്‌യും ഒരുമിച്ചഭി നയി ച്ചിട്ടുണ്ട്.

Related posts