പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേഭാഗം വാഴത്തോപ്പ് റോഡ് തകര്‍ന്ന് കിടന്നിട്ട് നാളുകള്‍ എറെയായി. പൊതുജനം ദുരിതത്തില്‍.ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം ദിവസേന ആയിരകണക്കിനാളുകളാണ് റോഡിനെ ആശ്രയിക്കുന്നത്. റോഡ് പുനരുദ്ധരണം ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.പഞ്ചായത്തിലെ ചേകം റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.റോഡിലെ മെറ്റിലുകള്‍ പൂര്‍ണ്ണമായും ഇളകി മാറിയിരി ക്കുന്നു. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള രണ്ട് കിലോമീറ്റര്‍ പാത വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നവീകരിച്ചത്.
തുടര്‍ ന്ന് തകര്‍ച്ചയിലായ റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.കെഎസ്ആര്‍ടിസി അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.റോഡിലെ വലിയ കുഴികളില്‍ അകപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നുണ്ട്.തകര്‍ച്ച കാരണം സമാന്തരസര്‍വീസുകള്‍പോലും ഇതുവഴി പോകാന്‍ തയാറാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.മഴയായി കഴിഞ്ഞാല്‍ റോഡ് പൂര്‍ണമായും ചെളിക്കുണ്ടായി മാറും.ജില്ലാപഞ്ചായത്തില്‍ നിന്നും റോഡ് പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍തുടര്‍പ്രവര്‍ത്തനങ്ങളൊന്നുംആരംഭിച്ചില്ല.പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുക അപര്യാപ്തമാണ്. ഇതിനിടെ താല്‍ക്കാലികമായി റോഡിലെ കുഴിയടക്കാന്‍ അധികൃതര്‍ നടത്തിയ നീക്കത്തിനെതിരെ പൊതുജനം പ്രധിഷേധിച്ചിരുന്നു. റോഡിന്റെ തകര്‍ച്ച അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന ്തയാറെടുക്കുകയാണ ്‌നാട്ടുകാര്‍.അക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചാണ് പ്രവര്‍ത്തനം.