ധര്‍മശാലയില്‍ പാക് ടീം കളിക്കരുതെന്ന് ഐസിസി മുന്‍ ചീഫ്

sp-pakistanകറാച്ചി: ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് വേദിയെ സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നു. ധര്‍മശാല പോലെ ഒരു സ്ഥലത്ത് ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ കളിക്കാനിറങ്ങരുതെന്ന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) മുന്‍ ചീഫ് എഹ്‌സാന്‍ മാനി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടാണ് എഹ്‌സാന്‍ ഇത് ആവശ്യപ്പെട്ടത്. മാര്‍ച്ച് 19നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാന ഭരണകൂടം തന്നെ മത്സരത്തിനു സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ച സാഹചര്യത്തില്‍ ധര്‍മശാലയില്‍ കളിക്കുന്നതില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. താരങ്ങളുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതുണെ്ടന്നും അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി. പാക്കിസ്ഥാന്‍ടീമിന് എല്ലാ വിധ സുരക്ഷയും ഒരുക്കുമെന്ന്് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പാക് ബോര്‍ഡിനെ അറിയിച്ചിരുന്നു. ഈ മത്സരത്തില്‍ ഓസ്‌ട്രേലിയയായിരുന്നെങ്കില്‍ അവര്‍ പിന്മാറുമായിരുന്നെന്നായിരുന്നു എഹ്‌സാന്റെ വിചിത്രമായ നിരീക്ഷണം. മാര്‍ച്ച് 18ന് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡിനെ ഇതേ വേദിയിലാണ് നേരിടുന്നത് എന്ന കാര്യം മനസിലാക്കാതെയായിരുന്നു എഹ്‌സാന്റെ ഗീര്‍വാണം.

അതിനിടെ, മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ക്രിക്കറ്റില്‍ രാഷ്്ട്രീയം കളിക്കരുതെന്നാണ് ഹിമാചല്‍ സര്‍ക്കാരിനോട് തനിക്കു പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Related posts