നെടുമ്പാശേരിയിൽ സ്വർണവേട്ട;  കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളി​ൽ​ നി​ന്ന്  75 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും വ​ന്ന മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 75 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (45), ഫ​റൂ​ഖ് (49), പ്ര​ജേ​ഷ് (35) എ​ന്നി​വ​രാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ദ്യ ര​ണ്ടാ​ളി​ൽ നി​ന്നും 900 ഗ്രാം ​വീ​തം സ്വ​ർ​ണ​വും മ​റ്റൊ​രാ​ളി​ൽ നി​ന്ന് 700 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11.45ന് ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ എ​കെ 41 ഇ​ടി​എ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു മൂ​വ​രും. ഇ​വ​ർ അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന.

Related posts