ജാഥകള്‍ നടത്താന്‍ ഗതാഗതം താറുമാറാക്കുന്നത് എന്തിന്…

TVM-LOLLAMനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നഗരസഭയും പാടുപെടുകയാണ്. ദേശീയപാതയില്‍ ആലുംമൂട് ജംഗ്ഷന്‍ മുതല്‍ ടിബി ജംഗ്ഷന്‍ വരെ രാവിലെയും വൈകുന്നേരം മൂന്നു മണിക്കൂര്‍ വീതം ഗതാഗത ക്രമീകരണം വരെ ഏര്‍പ്പെടുത്തി. എന്നാല്‍ വിവിധ സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന ജാഥകളും ഘോഷയാത്രകളും ഗതാഗത ക്കുരുക്ക് ദുഷ്കരമാക്കുന്നു. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ഗതാഗതതടസം സൃഷ്ടിക്കു ന്നതെന്തിനാ ണെന്നാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ചോദ്യം. നീറമണ്‍കര നിന്നും പ്രാവച്ചമ്പലം വരെ ദേശീയപാത വികസനം സാധ്യമായതോടെ അത്രയും ഭാഗത്തെ ഗതാഗതം സുഗമമായി.

പക്ഷെ, മൂന്നു വരിയിലൂടെ വരുന്ന വാഹനങ്ങള്‍ പ്രാവച്ചമ്പലത്തിനിപ്പുറം ഒരു വരി പാതയിലേയ്ക്ക് പ്രവേശിക്കുന്നതോടെ വീണ്ടും ഗതാഗതം അവതാളത്തിലാകുന്ന കാഴ്ചയാണ്. ബാലരാമപുരത്ത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴും. സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന മട്ടിലുള്ള യോഗങ്ങളും പ്രകടനങ്ങളും പരമാവധി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Related posts