ആലപ്പുഴ: മുന്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും ജി. സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവുതേടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാകമ്മിറ്റി യോഗങ്ങള്‍. രണ്ടിലേറെ തവണ ജനപ്രതിനിധികളായവരെ മാറ്റിനിര്‍ത്തണമെന്നുള്ള സിപിഎം നയത്തില്‍ ഇളവുതേടിയാണ് ജില്ലാഘടകം സംസഥാനഘടകത്തെ സമീപിച്ചിരിക്കുന്നതത്രെ.കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ സാന്നിധ്യത്തില്‍ സാധ്യതാപട്ടിക തയാറാക്കാന്‍ ചേര്‍ന്ന യോഗമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
അതേസമയം സിറ്റിംഗ് എംഎല്‍എമാരില്‍ എ.എം. ആരിഫ്, സി.കെ. സദാശിവന് എന്നിവര്‍ക്കായി ഇളവു തേടിയിട്ടുമില്ല. അരൂര്‍ മണ്ഡലത്തില്‍ മുന്‍ ജില്ലാസെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ പേരും പട്ടികയിലുണ്ട്. ഇവിടെ ആരീഫിന്റെ പേരും സാധ്യതാപട്ടികയിലുണ്ടെന്നറിയുന്നു. മാവേലിക്കരയില്‍ രാജേഷിന്റെ പേര് പട്ടികയിലുള്പ്പെടുത്തിയിട്ടുണ്ടെങ്കിലും സി.കെ. സദാശിവന്റെ പേരുള്പ്പെടുത്തിയിട്ടില്ലെന്നുതന്നെയാണ് സൂചന.
കായംകുളത്ത്് സി.എസ്. സുജാത, എ. അലിയാര് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പ്രാദേശികമായി അഡ്വ. ബാബുജാന്റെ പേരും ദേവകുമാറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്, സി.എസ്. സുജാത, അഡ്വ. യു. പ്രതിഭാഹരി എന്നിവരിലൊരാളെയാണ് പരിഗണിക്കുന്നത്. മാവേലിക്കരയില്‍ രാജേഷിനൊപ്പം കെ. രാഘവനും പരിഗണനയിലുണ്ട്.