ലക്‌നോ: രണ്ടുസ്ഥലങ്ങളിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. വികാസ്‌നഗറിലുണ്ടായ വെടിവയ്പില്‍ മാഫിയ നേതാവ് മുന്ന ബാഗ്രംഗിയുടെ ബന്ധു ഉള്‍പ്പെടെ രണ്ടു തീവ്രവാദി യുവാക്കള്‍ മരിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു ആക്രമണം. പുഷ്പജിത്(36), അലാഹബാദ് കോളജ് ലക്ചറര്‍ സഞ്ജയ് മിശ്ര(38) എന്നിവരാണ് മരിച്ചത്.
മോട്ടോര്‍ബൈക്കിലെത്തിയ സംഘം ഇരുവര്‍ക്കുംനേരെ വെടിയുതിര്‍ത്തു. രണ്ടുപേരും സംഭവസ്ഥലത്തു മരിച്ചു. ഗുണ്ടാസംഘങ്ങള്‍തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഗോമതി നഗറില്‍ അഞ്ജാതനായ അക്രമിയുടെ വെടിയേറ്റ് പരസ്യസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് റിതേഷ് അശ്വതി(32) മരിച്ചു. വെടിവച്ചയാള്‍ ആക്രമണശേഷം സംഭവസ്ഥലത്തുനിന്നു മുങ്ങി. ആക്രമണകാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.