ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു

oppam1മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഊട്ടിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശിക്കാറിനു ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒപ്പം. കൊലപാതകിയായി മുദ്ര കുത്തപ്പെടുന്ന അന്ധനായ നായകന്‍ യഥാര്‍ഥ കൊലപാതകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഒപ്പം എന്ന ക്രൈം ത്രില്ലറിന്റെ പ്രമേയം.

വിമലാ രാമന്‍, അനുശ്രീ, നെടുമുടി വേണു, മാമുക്കോയ എന്നിവരാണ് മറ്റു താരങ്ങള്‍.
നവാഗതനായ ഗോവിന്ദാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Related posts