കുറവിലങ്ങാട്: പ്രവര്‍ത്തനസമയത്തില്‍ കൃത്യത പാലിച്ചില്ലെങ്കില്‍ കള്ള്ഷാപ്പിനാണെങ്കിലും പൂട്ടുവീഴുമെന്ന് ഉറപ്പ്. തോന്നുംപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യാനാണ് പരിപാടിയെങ്കില്‍ നിയമനടപടികളും നേരിടേണ്ടിവരും. കുറവിലങ്ങാട് ടൗണിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷാപ്പില് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വില്പന ആരംഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഷാപ്പിന്റെ മുറ്റത്തായിരുന്നു വില്പനയെന്നാണ് പോലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ലൈസന്‍സിക്കും മാനേജര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. എസ്ഐ എ.എസ് സരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന ശക്തമാക്കി രംഗത്തുള്ളത്.
പ്രവര്‍ത്തനസമയത്തില്‍ കൃത്യത പാലിച്ചില്ലെങ്കില്‍ കള്ള്ഷാപ്പു പൂട്ടിക്കുമെന്ന് പോലീസ്
