കോല്‍ക്കത്ത: വിരയിളക്കത്തിനുള്ള മരുന്നുകഴിച്ച 50 കുട്ടികള്‍ ആശുപത്രിയില്‍. പശ്ചിമബംഗാളിലെ സൗത്ത് 24 പാര്‍ഗനാസ് ജില്ലയിലാണ് സംഭവം. വിരയിളക്കത്തിനുള്ള മരുന്ന കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതില്‍ 11 പേരൊഴികെ മറ്റെല്ലാവരെയും ആശുപത്രിയില്‍നിന്നു വിട്ടയച്ചതായി സംസ്ഥാന ആരോഗ്യ സേവന ഡയറക്ടര്‍ ബി.ആര്‍. സത്പതി അറിയിച്ചു. മരുന്നു കഴിച്ചതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.