കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് 21-ാം മൈലില്‍ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 480 കുപ്പി മാഹി മദ്യം കണ്ടെടുത്തു.
10 കാര്‍ഡ്ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 480 കുപ്പി മാഹി മദ്യമാണ് പടികൂടിയത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വിദേശമദ്യത്തിന്റെ ലഭ്യതക്കുറവുമൂലം വ്യാജമദ്യത്തിന്റെ ഉത്പാദനവും വിപണനവും വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്സൈസ് ജാഗ്രതയിലാണ്.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വ്യാജമദ്യം, മാഹി മദ്യം എന്നിവ വ്യാപകമാകാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്.