പാരീസ്: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ നാലു വയസുകാരിയെ ബാഗില്‍ ഒളിപ്പിച്ചു കടത്തി. ഇസ്റ്റാംബുളില്നിന്നു പാരീസിലേക്കു വന്ന സ്ത്രീയുടെ ബാഗിലാണു കുട്ടിയെ കണ്ടടത്തിയത്.
കുട്ടിക്കു ടിക്കറ്റെടുത്തിരുന്നില്ല. വിമാനത്തില്‍ യാത്രക്കാര്‍ കൂടെ കരുതുന്ന ഹാന്‍ഡ് ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. വിമാനത്തില്‍ കയറിയ ശേഷം ജീവനക്കാരാണു തട്ടിപ്പു കണ്ടടത്തിയത്.
ഫ്രാന്‍സില്‍ സ്ഥിരതാമസക്കാരിയാണ് യുവതി. ഇവര്‍ കുറച്ചു നാളായി വിദേശത്തുനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചുവരുകയായിരുന്നുവത്രേ. ഹെയ്തിയില്നിന്നുള്ള കുട്ടിയെയാണ് ഇപ്പോള്‍ കടത്തിയിരിക്കുന്നത്.
വിമാനത്തില്‍നിന്നു വിവരമറിയിച്ചതിനെത്തുടര്‍ന്ന്, ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ യുവതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഇവര്‍ക്കുമേല്‍ കുറ്റമൊന്നും ചുമത്തിയിട്ടില്ല.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍