ന്യൂഡല്‍ഹി: വിമാനജീവനക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റംമൂലം തിരുവനന്തപുരംവഴി കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം വൈകി. എംപിമാരും ഉദ്യോഗസ്ഥരുമുള്‍പ്പെടെ 158 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടുപേര്‍ തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളെച്ചൊല്ലിയാണ് വഴക്ക് ആരംഭിച്ചത്. അതു പിന്നീട് കൂട്ടവഴക്കായി. വാക്കേറ്റം ആരംഭിച്ച രണ്ടു ജീവനക്കാരെ ഇറക്കിവിട്ടശേഷം രാത്രി എട്ടുമണിയോടെ വിമാനം പുറപ്പെട്ടു.
ജീവനക്കാര്‍ തമ്മിലടിച്ചു, വിമാനം വൈകി
