കൊളച്ചേരി മുക്കില്‍ ഗതാഗതക്കുരുക്ക്

knr-blockമയ്യില്‍: കമ്പില്‍-മയ്യില്‍ റൂട്ടിലെ പ്രധാന ജംഗ്ഷനായ കൊളച്ചേരി മുക്കില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. ചെക്കിക്കുളം, ചേലേരി ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ ഒരേ ജംഗഷനില്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതകുരുക്കിന് കാരണം. മയ്യില്‍ ഭാഗത്ത്‌നിന്നു വരുന്ന ബസുകളും മയ്യില്‍ ഭാഗത്തേക്ക് പോകുന്ന ബസുകളും നിര്‍ത്തിയിടുന്ന സ്‌റ്റോപ്പുകള്‍ ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നെല്ലിക്കപ്പാലം-ചെക്കിക്കുളം ഭാഗത്തേക്ക് പോവുന്ന ബസുകളും ജംഗ്ഷനില്‍ നിര്‍ത്തിയിടുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നു. ബസ് സ്‌റ്റോപ്പുകള്‍ ജംഗ്ഷനില്‍ തന്നെയായതിനാല്‍ ഓട്ടോറിക്ഷഡ്രൈവര്‍മാരും ഏറെ ദുരിതത്തിലാണ്.

നെല്ലിക്കപ്പാലം ഭാഗത്തേക്കുള്ള സ്റ്റോപ്പ് നൂറു മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. കണ്ണൂര്‍ വിമാനത്താവളം, പറശിനി മുത്തപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡും ജംഗ്ഷനുമാണിത്. ആവശ്യത്തിന് ജംഗ്ഷനില്‍ വീതിയില്ലാത്താണ് പ്രധാന പ്രശ്‌നം. നിരവധി അപകടങ്ങള്‍ക്കും ഈ ജംഗ്ഷന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളികളാണ് പലഘട്ടത്തിലും ഗതാഗതം നിയന്ത്രിക്കുന്നത് തന്നെ. ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിച്ച് ഗതാഗതകുരുക്ക് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts