നാദാപുരം: വാണിമേലിലും വളയത്തും ഭീകരന്തരീക്ഷം സൃഷ്ടിച്ച് 13 പേരെ കടിച്ച് പരിക്കേല്പ്പിച്ച തെരുവുനായ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച്ച പകലുമായി ആറു പേരെ കൂടി കടിച്ചു പരിക്കേല്പ്പിച്ചു. വളയം പഞ്ചായത്തില് ഞായറാഴ്ച്ച രാത്രിയിലും നരിപ്പറ്റ പഞ്ചായത്തിലെ
പുഞ്ചിരിമുക്കിലും നാദാപുരം പഞ്ചായത്തിലെ ചെടിയാക്കണ്ടി മുക്കിലും നായ ആളുകളെ ആക്രമിച്ചത്.രാത്രി വളയം പഞ്ചായത്തിലെ തലപ്പൊയിലിലും സമീപപ്രദേശമായ തീക്കുനിയിലും മൂന്നുപേരെ നായ അക്രമിച്ചു.
വളയം തീക്കുനി ചപ്പാരത്തം കണ്ടിയില് സുധീഷ് (45), തലപ്പൊയില് നാണു (72) എന്നിവരെയും മറ്റൊരാളെയുമാണ് നായ കടിച്ചത്. കാലിന് സാരമായി പരിക്കേറ്റ നാണുവിനെ കോഴിക്കോട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് നരിപ്പറ്റയിലും വാണിമേല് പാലത്തിന് സമീപവും തെരുവന് പറമ്പിലും നായ ആക്രമണം നടത്തിയത്.
നരിപ്പറ്റയിലെ മീത്തലെ കത്രോള് മൊയ്തു (60), രാജസ്ഥാന് സ്വദേശി മാര്ബിള് തൊഴിലാളി സഹബൂഖ് (21), തെരുവന് പറമ്പിലെ അഷ്റഫ് എന്നിവരെയാണ് അക്രമിച്ചത്.
മൂന്ന് പേരും ഇരുചക്ര വാഹനങ്ങളില് സഞ്ചരിക്കുമ്പോഴാണ് നായ കടിച്ചത്. ഇവരുടെ കാലിനാണ് പരിക്ക്. ഇവര് നാദാപുരം ഗവ. ആശുപത്രിയില് ചികിത്സ തേടി. തെരുവന് പറമ്പില് അഷ്റഫിനെ അക്രമിച്ച ശേഷം ചിയ്യൂര് ഭാഗത്തേക്ക് ഓടിയ നായയെ പിന്നീട് ചത്തനിലയില് കണ്ടെത്തി.