സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദി പതിപ്പില്‍ മാധുരി ദീക്ഷിത്

madhuriസോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദി പതിപ്പില്‍ ശ്വേത മേനോന്റെ വേഷം ചെയ്യുന്നത് മാധുരി ദീക്ഷിത്  സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി റീമേക്കിന്റെ ജോലികള്‍ നടന്നുവരികയാണ്. മലയാളത്തില്‍ ശ്വേത മേനോന്‍ അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ മാധുരി ദീക്ഷിതാണ് അവതരിപ്പിക്കുന്നത്.

നാനാ പട്ടേക്കര്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കാളിദാസന്റെ വേഷം ചെയ്യും. 2011ല്‍ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, മൈഥിലി, ലാല്‍, ശ്വേത മേനോന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാ ന പുരസ്കാരവും ചിത്രത്തിന് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേതാമേനോന് മികച്ച നടിക്കു ള്ള പുരസ്കാരം ലഭിച്ചിരുന്നു.

Related posts