ബെര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ കൈവശം സൂക്ഷിച്ചിരുന്ന സ്വന്തം ആത്മകഥയുടെ കോപ്പി 20,655 ഡോളറിനു ലേലം ചെയ്തു.
മ്യൂണിക്കിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നു കിട്ടിയ മൈന്‍ കാംഫിന്റെ പ്രതി ലേലം ചെയ്തത് യുഎസിലാണ്. ചുവന്ന ലെതറിന്റെ പുറംചട്ടയാണ് ഇതിനുള്ളത്.
രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ മ്യൂണിക്ക് പിടിച്ചെടുത്ത യുഎസ് സൈനികര്‍ കണ്ടടടുത്തതാണിത്. ആര്‍ക്കോ സമ്മാനമായി നല്കുന്നതിനു ഹിറ്റ്ലര്‍ സൂക്ഷിച്ചിരുന്നതായിരുന്നത്രെ ഈ പ്രതി.
11 യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ കൈയൊപ്പ് ഇപ്പോള്‍ ഇതിലുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍