ഷോയബ് മാലികിന് 250-ാം മത്സരം! ആശംസകളുമായി സാനിയ; മാലിക്കിന് ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമാണെന്ന് സാനിയ

maliksania_01206017ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 250ാം മത്സരത്തിനിറങ്ങുന്ന പാക് ക്രിക്കറ്റ് താരം ഷോയബ് മാലിക്കിന് ആസംസകളുമായി ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിർസ. പാക് ക്രിക്കറ്റ് ടീമിനോടുള്ള മാലിക്കിന്‍റെ പ്രതിബദ്ധതകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും മത്സരം പൂർത്തിയാക്കാനായതെന്ന് സാനിയ പറഞ്ഞു. മാലിക്കിന് ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമാണ്. ശ്രീലങ്കക്കെതിരെയുള്ള അദ്ദേഹത്തിന്‍റെ മത്സരം കാണാനുള്ള ആകാംഷയിലാണ് താൻ- സാനിയ പറഞ്ഞു.

ഞാനും മാലിക്കിന്‍റെ മുഴുവൻ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്‍റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ സാനിയ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടേത് ഉൽപ്പെടെ ചില മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചെന്നും മികച്ച ടീം ജേതാക്കളാകട്ടെയന്നും കൂട്ടിച്ചേർത്തു. 1999ൽ വെസ്റ്റ്ഇൻഡീസിനെതിരെയായിരുന്നു മാലിക്കിന്‍റെ ഏകദിന അരങ്ങേറ്റം.

Related posts