അണ്ണന്മാര്‍ കനിഞ്ഞാല്‍…… താമസിയാതെ വരും ലീല

leelaഅണ്ണന്മാര്‍ കനിഞ്ഞാല്‍ താമസിയാതെ വരും എന്നു കാണിച്ചുകൊണ്ടാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയുടെ ടീസര്‍ അവസാനിക്കുന്നത്.  ലീല എന്ന ചിത്രത്തിന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിലുള്ള പ്രതിഷേധമാണ്  ടീസറിലൂടെ  രഞ്ജിത്ത് പ്രകടിപ്പിക്കുന്നത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് വിതരണക്കാരും തിയറ്റര്‍ ഉടമകളും പറഞ്ഞിരുന്നു.

എന്തായാലും ടീസറിലെ വാചകം ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. കഥാകൃത്ത് ഉണ്ണി.ആറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍  കുട്ടിയപ്പന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്. വിജയരാഘവന്‍  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Related posts