ആരേയും മോഹിപ്പിക്കുന്ന നേന്ത്രവാഴത്തോട്ടവുമായി യുവകര്‍ഷകന്‍

tcr-karshakanഅന്തിക്കാട്: യുവകര്‍ഷകന്റെ അധ്വാനത്തില്‍ പാരമ്പര്യ ജൈവകൃഷിയില്‍ റോബസ്റ്റ്, നേന്ത്രവാഴ കൃഷി വളരുന്നത് ഒരു ഏക്കര്‍ 20 സെന്റില്‍. ബിരുദധാരിയായ അന്തിക്കാട് സ്വദേശി 23കാരനായ കുന്നത്തുള്ളി നിഖിലാണ് വാഴകൃഷിയിലൂടെ അന്തിക്കാട് ഗ്രാമപഞ്ചായത്തിന് അഭിമാനമാകുന്നത്.രാസവളം ഉപയോഗിച്ചാല്‍ വിളവ് കൂടുതല്‍ ലഭിക്കുമെങ്കിലും നിഖില്‍ അതിനു തയാറായില്ല. കപ്പലണ്ടി പിണ്ണാക്ക്, ചാണകം, കോഴിക്കാഷ്ഠം എന്നിവയാണ് നിഖില്‍ വാഴകൃഷിക്ക് വളമായിട്ടത്. എന്നാല്‍ വാഴക്കുലകള്‍ക്ക് മാര്‍ക്കറ്റില്‍ നിന്ന് നല്ല വില കിട്ടുന്നില്ലെന്ന് നിഖിലിന് പരാതിയുണ്ട്.

പാരമ്പര്യ കൃഷി കുടുംബത്തില്‍ ജനിച്ച നിഖിലിന് ജൈവകൃഷിയിലാണ് താത്പര്യം. അന്തിക്കാടുള്ള വീട്ടുപറമ്പിലും നിഖില്‍ കൃഷിയിറക്കിയിട്ടുണ്ട്.അഞ്ച് അടിയിലധികം ഉയരമുള്ള റോബസ്റ്റ് കുലകള്‍ വരെ നിഖിലിന്റെ തോട്ടത്തില്‍ വിളയുന്നു.അന്തിക്കാട്ടെ ഈ യുവകര്‍ഷകനെ അഭിമാനിക്കാന്‍ അന്തിക്കാട് ഗ്രാമപഞ്ചായത്തംഗങ്ങള്‍ കാട്ടൂരിലെ വാഴത്തോട്ടത്തിലെത്തിയപ്പോള്‍ വിളവെടുപ്പും നടത്തി.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍കുമാര്‍, വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, ഗ്രാമപഞ്ചായത്തംഗം എ.വി.ശ്രീവത്സന്‍, സരുണ്‍ പൈനൂര്‍ എന്നിവരാണ് നിഖിലിന്റെ വാഴത്തോട്ടത്തില്‍ വിളവെടുപ്പിനെത്തിയത്.

Related posts