തെരഞ്ഞെടുപ്പ്: 24 മണിക്കൂര്‍ നിരീക്ഷണത്തിന് ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക സ്ക്വാഡുകള്‍

pkd-electionപാലക്കാട്: ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും 24 മണിക്കൂര്‍ നിരീക്ഷണത്തിനായി  രാത്രി-പകല്‍ ഡ്യൂട്ടികള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളെയും നിയോഗിച്ചതായി ജില്ലാ കളക്ടര്‍  പി. മേരിക്കുട്ടി അറിയിച്ചു.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലെയും ഫ്‌ളയിംഗ് സ്ക്വാഡിനും, സര്‍വലിയന്‍സ് സ്ക്വാഡിനുമുള്ള പരിശീലനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. എ ഡി എം സി അബ്ദുള്‍ റഷീദ്, ഫിനാന്‍സ് ഓഫീസര്‍ കെ വിജയകുമാരന്‍,  തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടര്‍ പി വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ലളിത് ബാബു സ്ക്വാഡുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.വാളയാര്‍, വണ്ടിത്താവളംചെക്കുപോസ്റ്റുകളിലെ പ്രത്യേക നിരീക്ഷണത്തിന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എ മണികണ്ഠന്‍, ജെ എസ് ബാലഗോപാലന്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ഗോപാലപുരം, നടപ്പുണി ചെക്കുപോസ്റ്റുകളുടെ ചുമതല അഡീഷണല്‍ തഹസില്‍ദാര്‍ ആര്‍ പി സുരേഷ്, ജെ എസ് വി സുരേഷ്കുമാര്‍ എന്നിവര്‍ക്കും, ഗോവിന്ദാപുരം, മീനാക്ഷീപുരംചെക്കുപോസ്റ്റുകളുടെ ചുമതല സ്‌പെഷ്യല്‍ തഹസീര്‍ദാര്‍ എം കെ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി വാസു എന്നിവരെയും നിയോഗിച്ചു.

ചെമ്മണാംതി, കുപ്പാണ്ടകൗണ്ടനൂര്‍ ചെക്ക് പോസ്റ്റ് നിരീക്ഷണത്തിനായി ഷാജി ഊക്കന്‍, എം വേണുഗോപാല്‍ എന്നിവര്‍ക്കും ചുമതല നല്‍കിയതായി കളക്ടര്‍ അറിയിച്ചു. 12 നിയോജകമണ ്ഡലങ്ങളിലെയും നിരീക്ഷണങ്ങള്‍ക്കായി ഫ്‌ളൈയിംഗ് സ്ക്വാഡുകളെയും നിയമിച്ചു.  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്ക്വാഡുകളും ചുമതലയേറ്റു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയകേന്ദ്രം ജീവനക്കാര്‍ക്കും നാളെ രാവിലെ 11 മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related posts