ബാറുകള്‍ പൂട്ടിയതോടെ കേസുകളും ആത്മഹത്യയും കുറഞ്ഞതായി റിപ്പോര്‍ട്ട്

ktm-barകോട്ടയം: ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തു വാഹനാപകടങ്ങളും ഗാര്‍ഹികപീഡനകേസുകളും ആത്മഹത്യചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ പിഴ കൂട്ടിയതും ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയതും പോലീസ് പരിശോധന ത്വരിതപ്പെടുത്തിയതും മൂലം മദ്യപിച്ചു വാഹനം ഓടിച്ചു അപകടങ്ങളുണ്ടാക്കുന്നവരുടെ എണ്ണം 70 ശതമാനത്തോളം കുറഞ്ഞതായി പോലീസ് പറഞ്ഞു.

വിവിധ സംഘടനകള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍  മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ക്കു സ്വന്തം വാഹനത്തിന്റെ മാത്രമല്ല എതിരെ വരുന്ന വാഹനങ്ങളുടെ വേഗത കണക്കുകൂട്ടാനുള്ള കഴിവ് നഷ്ടപ്പെടുകയും മറ്റുവാഹനങ്ങളുമായി  സുരക്ഷിതമായ അകലം പാലിക്കാന്‍ കഴിയാതെ വരുകയും ചെയ്യും. മദ്യപിച്ച വാഹനം ഓടിക്കുന്നവര്‍ക്കു ഏകദേശം 20 അടി അപ്പുറത്തുള്ള കാഴ്ചവരെ മങ്ങും. കാഴ്ച വൈകല്ല്യമുള്ളവര്‍ മദ്യപിച്ചു വാഹനമോടിച്ചാല്‍ അപകട സാധ്യതയും കൂടുതലാണ്.

ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആത്മഹത്യാകണക്കുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.മദ്യപിച്ച് രാത്രിയില്‍  ഉണ്ടാകുന്ന അടിപിടി, കത്തിക്കുത്ത്, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

Related posts