കെവിന്റെ മരണവാര്‍ത്ത അറിഞ്ഞു! ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍

കോ​ട്ട​യം: കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​നെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിലാ​ണ് നീ​നു​വി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ കെ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​നു​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് നീ​നു​വി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ​വി​ന്‍റെ അ​ച്ഛ​നാ​ണ് നീ​നു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നീ​നു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മാ​ന്നാ​ന​ത്തു​നി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു പോ​യ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ തോട്ടിൽനിന്നുമാണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts