കരുനാഗപ്പള്ളി: രാജ്യത്തേയും കേരളത്തേയും നടുക്കിയ നാലമത്തെ വലിയ ദുരന്തത്തിനാണ് ഇന്നലെ ജില്ല സാക്ഷ്യം വഹിച്ചത്.1990ല്‍ ശൂരനാട് മലനട ക്ഷേത്രത്തില്‍ നടന്ന മത്സരകമ്പത്തിനിടയിലുണ്ടായ ദുരന്തത്തില്‍ 26 പേരുടെ ജീവനാണ് കവര്‍ന്നത്. അതിനുശേഷം നടന്ന ഏറ്റവും വലിയ വെടിക്കെട്ട അപകടമാണ് ഇന്നലെ പരവൂര്‍ പൂറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്നത്. 106 പേരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജില്ലയെ പിടിച്ച് കുലിക്കിയ മറ്റൊരു ദുരന്തമായിരുന്നു 1988ലെ പെരുമണ്‍ ട്രെയിന്‍ അപകടം. നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ട്രെയിന്‍ അഷ്ടമുടി കായലിലേക്ക് പതിച്ചായിരുന്നു അപകടം. പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമിയും ജില്ലയെ പിടിച്ച് കുലുക്കിയ മറ്റൊരു വലിയ ദുരന്തമായിരുന്നു. 2004 ഡിസംബര്‍ 26 ലോകം നടുക്കത്തോടെ കാണുന്ന ദിവസമാണ്. ജില്ലയിലെ ആലപ്പാട് പഞ്ചായില്‍ ആഞ്ഞടിച്ച തിരമാലകളില്‍പ്പെട്ട് നഷ്ടപ്പെട്ടത് 131 ജീവനുകളാണ്. ഇന്തോനേഷ്യയിലെ സുമാത്രായിലെ കടലില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ തിരമാലകളാണ് ലോകത്തെ വിവിധ തീരങ്ങള്‍ക്കൊപ്പം ആലപ്പാട് തീരത്തെയും വിഴുങ്ങിയത്.
2009 ഡിസംബര്‍ 31ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. പാചകവാതകചോര്ച്ചയെ തുടര്‍ന്ന് ടാങ്കറിന്റെ വാല്‍വ് പൊട്ടിതെറിച്ചുണ്ടായ അഗ്നിയില്‍ പന്ത്രണ്ട് മനുഷ്യജീവനുകളാണ് നഷ്ടമായത്. ടാങ്കര്‍ മറിഞ്ഞതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയവരാണ് മരണത്തിന് കീഴടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പോലീസുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരനും നാട്ടുകാരും അക്കം പന്ത്രണ്ട് ജീവനുകളെയാണ് അഗ്നി വിഴുങ്ങിയത്. പരവൂരും സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഓഫീസര്‍ക്കും ജീവന് നഷ്ടമായി.